അമ്പലത്തറ: പ്രായപൂര്‍ത്തിയാവാത്ത ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച ജ്വല്ലറി ജീവനക്കാരന്‍ അറസ്റ്റില്‍.
അമ്പലത്തറ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ 17 കാരിയെ തട്ടിക്കൊണ്ടുപോയ കാഞ്ഞങ്ങാട് നഗരത്തിലെ സുല്‍ത്താന്‍ ജ്വല്ലറി ജീവനക്കാരന്‍ ചേറ്റുകുണ്ട് സ്വദേശി മുഹമ്മദ് ആഷിക്കാണ്(22) പിടിയിലായത്. അമ്പലത്തറയില്‍ നിന്നും വിദ്യാര്‍ത്ഥിനിയെ നേരെ ബേക്കല്‍ കോട്ടയിലേക്കാണ് കൊണ്ടുപോയത്. ഇതിനിടയില്‍ ജ്വല്ലറി ജീവനക്കാരന്‍ വീട്ടിലേക്ക് വിളിച്ച് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താന്‍ വൈകുമെന്നറിയിച്ചു. വീട്ടുകാര്‍ ഉടന്‍ തന്നെ വിവരം പോലീസിന് കൈമാറി. പോലീസ് അപ്പോള്‍ തന്നെ വിവിധ സ്റ്റേഷനുകളിലേക്ക് സന്ദേശം അയച്ചു. ഇതിനിടയിലാണ് ഇരുവരെയും ബേക്കല്‍ കോട്ടയില്‍ കണ്ടെത്തിയത്.
ബിസിനസ് പ്രമോഷന്‍റെ ഭാഗമായി ജ്വല്ലറി ജീവനക്കാര്‍ ജ്വല്ലറിയുടെ മള്‍ട്ടി കളര്‍ ബ്രോഷറുകളും വിവിധ വാഗ്ദാനങ്ങളുമായി വീടുകയറുന്ന പതിവുണ്ട്. ഇതിനിടയില്‍ യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടു. പിന്നീട് വീട്ടില്‍ പെണ്‍കുട്ടി മാത്രമുള്ള സമയം നോക്കി ബ്രോഷറുമായി പോകാന്‍ തുടങ്ങി. ഇത് പ്രണയത്തിലേക്കും ഒളിച്ചോട്ടത്തിലേക്കും വഴിമാറുകയാണുണ്ടായത്. സംഭവം അറിഞ്ഞതോടെ പല കുടുംബക്കാരും ഓണം പ്രമാണിച്ച് ജ്വല്ലറി ജീവനക്കാര്‍ ബ്രോഷറുമായി വരുന്നതും കാത്തിരിക്കുകയാണ്. കല്യാണം ഉണ്ടെന്നറിഞ്ഞാലും ജ്വല്ലറി ജീവനക്കാര്‍ വീട് സന്ദര്‍ശനം തുടങ്ങും. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍റ് ചെയ്തു.