പരപ്പ : ഭര്‍ത്താവിനെ കാണാതായെന്ന് ഭാര്യ പോലീസില്‍ പരാതി നല്കി. പന്നിയെറിഞ്ഞ കൊല്ലിയിലെ കൊച്ചുപറമ്പില്‍ കുര്യന്റെ മകന് സോബിന്‍ കുര്യനെയാണ് (30) കാണാതായത്. എട്ടാം തീയതി രാവിലെ പണിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. ഇതുവരെ തിരിച്ചെത്തിയില്ല. ഭാര്യ സൗമ്യയുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭര്‍ത്താവിനെ കാണാതായെന്ന് ഭാര്യയുടെ പരാതി