കാഞ്ഞങ്ങാട്: 27 കൊല്ലത്തെ സേവനത്തിന് ശേഷം ബല്ല ഈസ്റ്റ് ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ് അധ്യാപിക എന്‍.ശുഭ നാളെ സര്‍വ്വീസില്‍ നിന്നും വിരമിക്കും. രാംനഗര്‍, കാസര്‍കോട്, ബെള്ളിക്കോത്ത്, ഹോസ്ദുര്‍ഗ് എന്നീ ഗവ.ഹൈസ്കൂളുകളില്‍ അദ്ധ്യാപികയായിരുന്നു. റിട്ടയേര്‍ഡ് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.അംബുജാക്ഷന്‍റെ ഭാര്യയാണ്. എഞ്ചിനീയര്‍മാരായ ആനന്ദ്, അഭിനന്ദ് എന്നിവര്‍ മക്കളാണ്.