ആദ്യകാല വ്യാപാരി ചന്തുക്കുട്ടി അന്തരിച്ചു

ചുള്ളിക്കര: ചുള്ളിക്കര ടൗണിലെ ആദ്യകാല വ്യാപാരി സി.ചന്തുക്കുട്ടി (79) അന്തരിച്ചു. അരനൂറ്റാണ്ടിലേറെയായി ചുള്ളിക്കരയില്‍ സ്റ്റേഷനറി, ഫാന്‍സി, ഫൂട്ട് വെയര്‍ വ്യാപാരം നടത്തിവരികയായിരുന്നു. പൊതുദര്‍ശനത്തിന് ശേഷം നാളെ രാവിലെ 10 മണിക്ക് ചുള്ളിക്കരയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും. സൗദാമിനിയാണ് ഭാര്യ. മക്കള്‍: സി.കെ. ബിന്ദു, സി.കെ. സിന്ധു, സി.കെ. സുധീപ്. മരുമക്കള്‍: പി.കെ.ഭരതന്‍, മനോജ്കുമാര്‍, ധന്യ. സഹോദരങ്ങള്‍: സി.കുഞ്ഞിക്കണ്ണന്‍, സി.മാധവി, സി.ബാബു, സി.ബാലന്‍, സി. വിജയന്‍, സി.കാര്‍ത്യായനി, സി.നിര്‍മല, സി.കുഞ്ഞിരാമന്‍, പരേതരായ സി.രാഘവന്‍, സി.കുഞ്ഞമ്പു, സി.കുഞ്ഞികൃഷ്ണന്‍.