പള്ളിക്കര: പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഡാന്‍സ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.
പരേതനായ തായത്ത് വീട്ടില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദയാണ്(13) മരിച്ചത്. പാക്കം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെ നൃത്തം പരിശീലിക്കുന്നതിനിടയിലാണ് സംഭവം. കുഴഞ്ഞവീണ കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അജിതയാണ് മാതാവ്. ശ്രീക്കുട്ടി, ശ്രീനാഥ് സഹോദരങ്ങളാണ്.