നീലേശ്വരം: പുഴയോരത്ത് മണ്ണിട്ട് നികത്തല്‍ വ്യാപകം. നീലേശ്വരം പുഴയോരത്ത് നളന്ദ റിസോര്‍ട്ടിന് പടിഞ്ഞാറ് ഭാഗത്തായാണ് സ്വകാര്യ വ്യക്തികള്‍ മണ്ണിട്ട് നിലം നികത്തുന്നത്. 3 ഏക്കറോളം വിസ്തൃതിയിലുള്ള സ്ഥലം മുമ്പ് നെല്‍ക്കൃഷി ചെയ്തിരുന്ന വയലുകളാണ് ഇപ്പോള്‍ മണ്ണിട്ട് നികത്തുന്നത്. പുഴയില്‍ നിന്ന് നിശ്ചിത അകലം പാലിച്ച് മാത്രമെ നിര്‍മ്മാണം നടത്താന്‍ പാടുള്ളു എന്ന നിയമം ലംഘിച്ചാണ് ഇവിടെ സ്വകാര്യ വ്യക്തികള്‍ നിര്‍മ്മാണം നടത്താന്‍ നീക്കം നടത്തുന്നത്. ഇവിടെ മണ്ണിട്ട് നികത്തിയാല്‍ സമീപ പ്രദേശങ്ങളിലെ കുടിവെള്ളത്തിന് ബാധിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് പ്രക്രിയക്കിടയില്‍ ഉദ്യോഗസ്ഥന്മാരുടെ ശ്രദ്ധയില്ലാത്ത സമയത്ത് രാത്രിയും പകലുമായിമണ്ണിട്ട് നികത്താന്‍ തുടങ്ങിയത്. ടിപ്പറുകളാകട്ടെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് ഇവിടേക്ക് മണ്ണ് കൊണ്ടുപോകുന്നത്. റോഡിലൂടെ മണ്ണ് കൊണ്ടുപോകുമ്പോള്‍ മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കണമെന്ന നിയമവും പാലിക്കുന്നില്ല. ഇത് യാത്രക്കാര്‍ക്കും മറ്റ് വാഹനംകള്‍ക്കും ഏറെ ദോഷം ചെയ്യുന്നുണ്ട്. മണ്ണിട്ട് നികത്തുന്നതിനെതിരെ സാധാരണയായി പ്രതികരിക്കുന്ന സന്നദ്ധ സംഘടനകളാരും തന്നെ മുന്നോട്ട് വരാത്തതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്.
നീലേശ്വരം പുഴയോരത്ത് മണ്ണിട്ട് നികത്തല്‍ വ്യാപകം