വാദ്യകലാകാരന്‍ മഡിയന്‍ രഞ്ജുമാരാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : പ്രശസ്ത വാദ്യകലാകാരനും കേന്ദ്ര സര്‍ക്കാരിന്‍റെ വാദ്യ നിപുണ അവാര്‍ഡ് ജേതാവുമായ മഡിയന്‍ രഞ്ജുമാരാര്‍ (42) അന്തരിച്ചു.

പുതിയ കോട്ട സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ മുകളില്‍ ലയണ്‍ ക്ലബ്ബിന്‍റെ യോഗം കഴിഞ്ഞ് താഴേക്ക് ഇറങ്ങുന്നതിടയില്‍ ഒന്നാം നിലയില്‍ നിന്നും വീണ് പരിക്കേറ്റ് മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലില്‍ രണ്ട് മാസം ചികിത്സയിലായിരുന്നു. വാദ്യകലയില്‍ കേരളത്തിനകത്തും പുറത്തു നിന്നുമായി ഒട്ടനവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട് രഞ്ജു മാരാര്‍. ഡല്‍ഹി പൂരത്തോടനുബന്ധിച്ച് കേന്ദ്ര സഹ മന്ത്രി മീനാക്ഷി ലേഖി വാദ്യ നിപുണ പുരസ്കാരം നല്‍കി ആദരിച്ചിരുന്നു. കൂടാതെ വാദ്യകലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ രഞ്ജുമാരാറെ വാദ്യ കുലപതി മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ മടിയന്‍ കൂലോം ക്ഷേത്രത്തില്‍ സുവര്‍ണ്ണ പതക്കം നല്‍കി ആദരിച്ചു. കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്‍റെ മുന്‍ പ്രസിഡണ്ടാണ്. കേരളക്ഷേത്ര വാദ്യകല അക്കാദമി തുടങ്ങിയ ഒട്ടേറെ കൂട്ടായ്മയില്‍ ഭാരവാഹിയാണ്. ജീവകാരുണ്യ മേഖലയിലും മറ്റ് കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു. പരേതനായ കുറുവേരി നാരായണ മാരാറുടെയും, മഡിയന്‍ കോമളത്തിന്‍റെയും മകനാണ്. സഹോദരന്‍ മഡിയന്‍ ബിജുമാരാര്‍.