നീലേശ്വരം : പ്രശസ്ത യക്ഷഗാന കലാകരന്‍ പട്ടേനയിലെ ഗോപാലകൃഷ്ണ കുറുപ്പ് (ഗോപാലകൃഷ്ണ മദ്ദളഗാര്‍ 90) അന്തരിച്ചു. കര്‍ണാടക സ്വദേശിയാണ്. സംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് പട്ടേന പാലക്കുഴിയില്‍. കര്‍ണ്ണാടക സര്‍ക്കാറിന്‍റെ രാജ്യപുരസ്ക്കാര്‍, കേരള സര്‍ക്കാരിന്‍റെ ഗുരുപൂജ തുടങ്ങി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. യക്ഷഗാനവുമായി ബന്ധപ്പെട്ട് നിരവധി പുസ്തങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. യക്ഷ ഗാനത്തില്‍ ചെണ്ട, മദ്ദള വാദകനായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമേ വിദേശത്തും ഒട്ടനവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി (നീലേശ്വരം പട്ടേന). മക്കള്‍: ജയന്തി (അങ്കണവാടി സൂപ്പര്‍വൈസര്‍), അനിത, സുബ്രഹ്മണ്യന്‍. മരുമക്കള്‍:വിജയന്‍ (പാലക്കുഴി), സുരേന്ദ്രന്‍ (കൊടക്കാട്), ധന്യ.
ഗോപാലകൃഷ്ണ കുറുപ്പ് അന്തരിച്ചു
