ഇരിയ: പനി ബാധിച്ച് ജില്ലാ ആശുപത്രിയില്‍ എത്തിയ പത്രഏജന്‍റ് മരിച്ചു. ഇരിയ പുണൂര്‍ സ്വദേശിയും ഏഴാംമൈല്‍ താമസക്കാരനുമായ രാധാകൃഷ്ണനാണ്(55) മരിച്ചത്. ഇന്ന് രാവിലെ പനിയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ എത്തിയപ്പോഴാണ് മരണം. വര്‍ഷങ്ങളായി കെ എസ് എഫ് ഇ ഏജന്‍റും ഇരിയയില്‍ പത്ര എജന്‍റുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: രമ. രണ്ട് മക്കളുണ്ട്.