ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

ഇരിയ: ഇരിയ സംസ്ഥാനപാതയില്‍ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മണ്ടേങ്ങാനം സ്വദേശിയും മൂന്നാംമൈലിലെ കൊറിയല്‍ സ്ഥാപനത്തിലെ ജീവനക്കാരനുമായ ഫാറൂഖി(32)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ ഇരിയ പള്ളിക്ക് സമീപത്തുവെച്ചാണ് അപകടം. പാണത്തൂരിലേക്ക് പോവുകയായിരുന്ന അഞ്ജലി ബസും ഫാറൂഖ് സഞ്ചരിച്ച സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ ഫാറൂഖിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.