കാസര്‍കോട്: ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ പെണ്‍കുട്ടിയെ കാണാതായതായി പരാതി. മഞ്ചേശ്വരം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മജീര്‍പ്പള്ള, ധര്‍മ്മനഗറിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സാക്കിയഭാനുവിനെയാണ്(17) കാണാതായത്. പിതാവ് മുഹമ്മദ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ 9.30ന് മജീര്‍പ്പള്ള ഗവ.ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ക്വാര്‍ട്ടേഴ്സില്‍ നിന്നു ഇറങ്ങിയ മകള്‍ അതിനു ശേഷം തിരിച്ചെത്തിയില്ലെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു.
ആശുപത്രിയിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതായി