കോഴി അങ്കം: രണ്ടുപേര്‍ പിടിയില്‍

കുണ്ടംകുഴി: പണം വെച്ച് കോഴി അങ്കം നടത്തിയ രണ്ടുപേരെ ബേഡകം പോലീസ് അറസ്റ്റുചെയ്തു. മുന്നാട് പുങ്കുന്നത്ത് പാറയിലെ കല്ലുവെട്ട് കുഴിയില്‍ കോഴി അങ്കം നടത്തുകയായിരുന്ന രണ്ടുപേരെ ബേഡകം പോലീസ് അറസ്റ്റുചെയ്തു. ഒരു കോഴിയേയും 2080 രൂപയും പിടിച്ചെടുത്തു. മറ്റൊരു കോഴി രക്ഷപ്പെട്ടു. മുന്നാട് കൊട്ടോടി പുലിക്കോടന്‍ ഹൗസില്‍ കെ.വി.കൃഷ്ണന്‍(54), പാക്കം വെളുത്തോളിയിലെ കെ.ശശിധരന്‍ (63) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.