മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണം

കണ്ണൂര്‍: നടിമാരുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുകേഷ് എം എല്‍ എ രാജി വെക്കണമെന്ന് നടന്‍ പി.പി.കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെട്ടു. മുകേഷും പി.പി.കുഞ്ഞികൃഷ്ണനും ഇടതുപക്ഷക്കാരാണ്. ആരോപണം നേരിട്ട സാഹചര്യത്തില്‍ രാജിവെക്കുന്നതാണ് നല്ലതെന്ന് കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കുറ്റമില്ലെന്ന് തെളിഞ്ഞാല്‍ പദവിയിലേക്ക് തിരിച്ച് വരാമല്ലോയെന്നും അദ്ദേഹം പറഞ്ഞു. അമ്മയില്‍ എല്ലാവരും രാജിവെച്ചത് ശരിയായ തീരുമാനമല്ല.ആരോപണ വിധേയരെ മാറ്റി നിര്‍ത്തുകയായിരുന്നു വേണ്ടത്.എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്‍റെ അഭിപ്രായം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.