കാസര്‍കോട്: ഉത്സവം നടക്കുന്ന ക്ഷേത്രത്തിന് സമീപം കോഴിക്കെട്ട് ചൂതാട്ടത്തിലേര്‍പ്പെട്ട നാലുപേരെ മഞ്ചേശ്വരം എസ്ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും അറസ്റ്റുചെയ്തു.കളിക്കളത്തുനിന്നും 10600 രൂപയും പിടിച്ചെടുത്തു. കടമ്പാര്‍, മജിബയലിലെ ക്ഷേത്രത്തിന് സമീപം വെച്ചാണ് കോഴിക്കെട്ട് ചൂതാട്ടത്തിലേര്‍പ്പെട്ട മംഗലാപുരം ബജ്ജല്‍, ജെല്ലിഗുഡ്ഡെയിലെ വികേഷ് (32), കടമ്പാര്‍, മജിബയലിലെ കുമ്പായത്തില്‍ ഹൗസില്‍ സുരേഷ് (33), ഉള്ളാളിലെ യാദവ (63) മംഗലാപുരം ഹൊസമനയിലെ മഹാബല (67) എന്നിവരെ അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം നാലരമണിയോടെയാണ് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് കോഴിക്കെട്ട് പിടികൂടിയത്. പോലീസിനെ കണ്ടതോടെ സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ചിതറിയോടി. ഇതില്‍ നാലുപേരെയാണ് പോലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. പോലീസ് സംഘത്തില്‍ ഡ്രൈവര്‍ വിജിന്‍, സിപിഒ നിധിന്‍ എന്നിവരുമുണ്ടായിരുന്നു.
ക്ഷേത്രത്തിന് സമീപം കോഴിക്കെട്ട് ചൂതാട്ടം: നാലുപേര്‍ അറസ്ററില്‍