റൂഫിങ് തൊഴിലാളി വണ്ടിതട്ടി മരിച്ചു

കാഞ്ഞങ്ങാട് : ഇന്നലെ രാത്രി പടന്നക്കാട് ട്രെയിന്‍ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. രാത്രി 8.45 മണിയോടെ മേല്‍ പാലത്തിന് സമീപം കണ്ട മൃതദേഹം ഏറെ വൈകി യാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. പടന്നക്കാട് കരുവളത്തെ കെ.ജിതേഷ് എന്ന അപ്പുവാണ്(28) മരണപ്പെട്ടത്. റൂഫിംഗ് തൊഴിലാളിയാണ്. പരേതനായ നടുക്കേപുരയില്‍ ജനാര്‍ദ്ദനന്‍-ബേബി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: വിജേഷ്, വിജിഷ.