ബങ്കളം: ഓണത്തിന് പൂക്കളമൊരുക്കാന് കക്കാട്ട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇക്കുറി മറുനാടന്‍ പൂക്കളെ ആശ്രയിക്കില്ല. സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റര് കെ.എം ഈശ്വരന് മാസ്റ്ററില്‍ നിന്നും കേഡറ്റുകള്‍ ചെണ്ടുമല്ലി തൈകള്‍ ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി ഡോ. പി.കെ.ദീപക്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജെസ്റ്റിന് റാഫേല്‍, ദിവ്യ പി ജി, കായികാധ്യാപിക പ്രീതിമോള്‍ ടി.ആര് എന്നിവര്‍ സംസാരിച്ചു. സ്കൂളില്‍ പ്രത്യേകം തയ്യാറാക്കിയ അമ്പത് സെന്റ് സ്ഥലത്താണ് കേഡറ്റുകള്‍ ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്.
ഓണത്തിന് പൂക്കളമൊരുക്കാന് കുട്ടിപ്പോലീസിന്റെ ചെണ്ടുമല്ലി കൃഷി