നീലേശ്വരം: മംഗലാപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മരണപ്പെട്ട യുവാവിന്‍റെ മൃതദേഹം സംസ്ക്കരിച്ചു. ഇന്നലെ നെല്യാടിക്കടുത്ത് ദേശീയപാതയിലുണ്ടായ അപകടത്തില്‍ മരിച്ച മടിക്കൈ എരിക്കുളം നാരയിലെ വി.ചിണ്ടന്‍- മാലിനി ദമ്പതികളുടെ മകന്‍ വി.റിജേഷിന്‍റെ(33) മൃതദേഹമാണ് ഇന്ന് രാവിലെ എരിക്കുളത്തെ പൊതുശ്മശാനത്തില്‍ സംസ്ക്കരിച്ചത്. ഇന്നലെ രാവിലെയാണ് റിജേഷ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. ബാംഗ്ലൂരില്‍ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ്. ആയുര്‍വേദ ഡോക്ടറായ ഭാര്യ കൃഷ്ണപ്രഭ മംഗലാപുരത്താണ് പ്രാക്ടീസ് ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്നും മംഗലാപുരത്തെ ഫ്ളാറ്റിലേക്കെത്തിയതായിരുന്നു റിജേഷ്. രാവിലെ ഷട്ടില്‍ കളിച്ച് മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. സഹോദരങ്ങള്‍: മനീഷ്, പ്രജീഷ്.
അപകടത്തില്‍മരിച്ച റിജേഷിന്‍െറ മൃതദേഹം സംസ്ക്കരിച്ചു