വാഹനപിഴതുക പകുതിയാക്കി അടക്കാന്‍ സുവര്‍ണാവസരം

കാഞ്ഞങ്ങാട്: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീര്‍പ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് സുവര്‍ണാവസരമൊരുക്കുന്നു. 'അമ്നസ്റ്റി സ്കീം 2026' വഴിയാണ് പകുതി പണമടച്ച് നിയമനടപടി ഒഴിവാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് അവസരമൊരുക്കിയിരിക്കുന്നത്. 2024 ഡിസംബര്‍ 30 ന് മുമ്പുള്ള പിഴകള്‍ക്കാണ് പകുതിയായി പിഴയടക്കാന്‍ അവസരമുള്ളത്. ഈ മാസം 30 വരെയാണ് ഈ ഇളവുള്ളത്. പിഴത്തുക വലിയ ബാദ്ധ്യതയായി പണമടയ്ക്കാതെ മാറ്റിവച്ചവര്‍ക്കും സാങ്കേതിക കാരണങ്ങളാല്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കും ആശ്വാസം നല്‍കുന്നതാണ് സര്‍ക്കാരിന്‍റെ ഈ ഇളവ്. ഹെല്‍മെറ്റ് ഉപയോഗിക്കാതെ വണ്ടിയോടിച്ച് 500 രൂപ ചെല്ലാന്‍ ലഭിച്ചവര്‍ക്ക് ഈ ഓഫറിലൂടെ വെറും 250 രൂപ അടച്ചാല്‍ മതി.എംവിഡി കേരളയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും പിഴത്തുക അടയ്ക്കാവുന്നതാണ്. പിഴത്തുകയിലെ അവ്യക്തതകള്‍ നീക്കാനും തടസങ്ങള്‍ ഒഴിവാക്കാനും നേരിട്ടുള്ള അദാലത്ത് പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 30 കഴിഞ്ഞാല്‍ പിഴത്തുക പൂര്‍ണമായും ഒടുക്കേണ്ടിവരും. കൂടുതല്‍ വിവരങ്ങള്‍ക്ക് വുേേെ://ലെൃ്ശരലെ.ാ്റ.സലൃമഹമ.ഴീ്.ശി./ലമേഃ/ീരേ