യുവതി വീട്ടിനകത്ത് കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് : യുവതി വീട്ടിനകത്ത് കുഴഞ്ഞുവീണ് മരിച്ചു. കള്ളാര്‍ നൂറ്റിആറിലെ മഴുവഞ്ചേരിക്കാലായില്‍ സജി തോമസിന്‍റെ ഭാര്യ ബിന്ദു സജിയാണ് (48) മരിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ വീട്ടില്‍ കുഴഞ്ഞുവീണ ബിന്ദുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.