ഗണേശോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം

നീലേശ്വരം: പേരോല്‍ ഗണേശ മന്ദിരത്തില്‍ വിനായക ചതുര്‍ത്ഥി ഗണേശോത്സവത്തിന് ഭക്തി നിര്‍ഭരമായ തുടക്കം. ഗണേശ നിമഞ്ജനത്തിനായി തയ്യാറാക്കിയ പ്രത്യേക ഗണേശ വിഗ്രഹം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഗണേശമന്ദിരത്തില്‍ പ്രതിഷ്ഠിച്ചു. ഗണപതി സഹസ്രനാമാര്‍ച്ചന ഗണപതിഹോമം ഭജന, മഹാപൂജ പ്രസാദ വിതരണം, അന്നദാനം, തായമ്പക, മംഗളാരതി എന്നിവയ്ക്ക് ശേഷം വിഗ്രഹ നിമഞ്ജന ഘോഷയാത്ര വൈകീട്ട് 3.30 ന് ആരംഭിക്കും. നഗര പ്രദക്ഷിണത്തോടെ കടിഞ്ഞിക്കടവ് പുഴയില്‍ നിമജ്ഞനം ചെയ്യും.