നീലേശ്വരം: പൊതു പ്രവര്‍ത്തന രംഗത്ത് വൈവിധ്യ പ്രവര്‍ത്തവനങ്ങള്‍ കാഴ്ചവച്ച കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി ബേബി ബാലകൃഷ്ണന് യു.ആര്‍ .ബി ഗ്ലോബല്‍ അവാര്‍ഡ്. 1995-ല്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റായി 21-ാം വയസില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട പി.ബേബി ബാലകൃഷ്ണന്‍ 2000-ല്‍ ജനറല്‍ സീറ്റില്‍ മത്സരിച്ച് വീണ്ടും മടിക്കൈ പഞ്ചായത്ത് പ്രസിഡന്‍റായി. 2004-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ന്യൂഡല്‍ഹിയില്‍ നിന്ന് മികച്ച വനിതാ ലീഡര്‍ അവാര്‍ഡ് ലഭിച്ചു. കൂടാതെ പഞ്ചായത്തിന് രണ്ട് തവണ കേരള സര്‍ക്കാരില്‍ നിന്ന് മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് ലഭിച്ചു. 2005 ല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും പ്രസിഡന്‍റുമാരുടെ പ്രസിഡന്‍റുമായി. സൗത്ത് ഏഷ്യ പങ്കാളിത്ത പരിപാടിയില്‍ പങ്കെടുത്തു. 2004-ല്‍ ധാക്ക ബംഗ്ലാദേശില്‍ നടത്തുകയും 2008-ല്‍ ലണ്ടന്‍ സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശിക്കുകയും ചെയ്തത് കേരള സര്‍ക്കാരിന്‍റെ പ്രതിനിധി സംഘമെന്ന നിലയിലാണ്. ജില്ലാ പഞ്ചായത്തിന് അക്ഷയ എനര്‍ജി അവാര്‍ഡ് 2021, സംസ്ഥാന ജാഗ്രതാ സമിതി അവാര്‍ഡ് 2023 എന്നിവ ലഭിച്ചു. ഇപ്പോള്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാണ്. ഈ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. ഈ മാസം 28ന് ഖത്തറില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.