പയ്യന്നൂര്‍: സാമൂഹിക രാഷ്ട്രീയ മണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്ന കെ.പി.കുഞ്ഞിക്കണ്ണന് നാടിന്‍റെ അന്ത്യാഞ്ജലി. ഇന്ന് രാവിലെ 11 മണിയോടെ അന്നൂര്‍ മൂരിക്കൊവ്വല്‍ ശാന്തിസ്ഥലയില്‍ ഔദ്യോഗീക ബഹുമതികളോടെ സംസ്കാരം നടന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ പ്രമുഖ കോണ്‍ഗസ് നേതാക്കളും പ്രവര്‍ത്തകരും സംസ്കാര ചടങ്ങിന് പയ്യന്നൂരിലെത്തിയിരുന്നു. ഇന്നലെ കണ്ണൂര്‍ ഡിസിസി ഓഫീസിലും കാസര്‍കോട് ഡിസിസി ഓഫീസിലും പൊയിനാച്ചി, ബേക്കല്‍ പെരിയ റോഡ് ജംങ്ഷന്‍, കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനം, നീലേശ്വരം, മടക്കര, പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. രാത്രി പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലെത്തിച്ചു. കുഞ്ഞിക്കണ്ണന്‍റെ നിര്യാണത്തില്‍ അനുശോചിക്കുന്നതിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പല സ്ഥലങ്ങള്‍ക്കും ഇന്നും നാളെയും സര്‍വ്വകക്ഷി അനുശോചന യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.