കാഞ്ഞങ്ങാട് : ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മാണിക്കോത്തിന് സമീപം ഇന്നലെ അര്‍ദ്ധരാത്രിയാണ് അപകടം. മഡിയന്‍ ബദര്‍ നഗര്‍ സ്വദേശികളായ അഹമ്മദ് നിഹാല്‍ (19), മുഹമ്മദ് (19), അതിഞ്ഞാല്‍ തെക്ക്പുറം സ്വദേശിമൂലക്കാടത്ത് ഹൗസില്‍ ഫര്‍ത്താഷ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. അഹമ്മദ് നിഹാലും മുഹമ്മദും ജോലി കഴിഞ്ഞ് കാഞ്ഞങ്ങാട് ഭാഗത്തുനിന്നും മഡിയന്‍ ഭാഗത്തേക്ക് സ്കൂട്ടറില്‍ പോവുകയായിരുന്നു. ഫര്‍ത്താഷ് ചിത്താരിയില്‍ നടക്കുന്ന മെട്രോ കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ് കഴിഞ്ഞ് തെക്കേപ്പുറം ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്നു.