കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് സാര്‍വ്വജനിക ഗണേശോത്സവ സമിതിയുടെ 20-മാത് ഗണേശോത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ വാദ്യമേളത്തിന്‍റെ അകമ്പടിയാടെ ശ്രീ ഗണേശ വിഗ്രഹം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് ഹൊസ്ദുര്‍ഗ് അമ്മനവര്‍ ക്ഷേത്ര പരിസരത്തേക്ക് എത്തിച്ച് ബ്രഹ്മശ്രീ മാധവ കെ കുണായ മധൂര്‍ പ്രാണപ്രതിഷ്ഠ നടത്തി. ഡോ.എച്ച് രാംദാസ് സുബ്രായ നായക് പതാക ഉയര്‍ത്തി. ആഘോഷസമിതി ജനറല്‍ കണ്‍വീനര്‍ ബി.കെ.നായര്‍, രക്ഷാധികാരിപി.ദാമോദര പണിക്കര്‍, കെ.വി.ഗണേശന്‍, സമതി പ്രസിഡന്‍റ് കെ.വി.ലക്ഷ്മണന്‍, സെക്രട്ടറി ഗുരുദത്ത് റാവു, ട്രഷറര്‍ പി.മുരളിധരന്‍, ആഘോഷസമിതി വൈസ് പ്രസിഡന്‍റ് വി.മാധവന്‍, എന്‍.അശോക് കുമാര്‍, എം.കൃഷ്ണന്‍, അമിത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് എല്‍ പി, യുപി , ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തിലെ കുട്ടികള്‍ക്കായി ഗണപതി ചിത്രരചനാ മത്സരം നടത്തി.
വൈകിട്ട് 4.15 ന് തായമ്പക. 5ന് സര്‍വൈശ്വര്യ വിളക്ക് പൂജ. 6.30ന് ചിദാനന്ദപുരി സ്വാമി ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. രാത്രി 8 ന് രംഗപൂജ, മഹാപൂജ, പ്രസാദവിതരണം 8.30ന് കൊളവയല്‍ ശ്രീ രാജരാജേശ്വരി ക്ഷേത്ര ബാലസമിതി നൃത്തശില്‍പ്പം മഹാഭാരതം. കുണിത ഭജന, ഫ്യൂഷന്‍ ഡാന്‍സ്. 8 ന് രാവിലെ 7.30 ന് ഉഷപൂജ, 8 മണിക്ക് ഗണപതിഹോമം 9ന് ഹരിദാസ് ജയാനന്ദകുമാര്‍ നേതൃത്വത്തില്‍ അഖണ്ഡ ഭജന, ഉച്ചയ്ക്ക് 12.30 ന് : ഉച്ചപൂജ, പ്രസാദവിതരണം ഒരു മണിക്ക് അന്നപ്രസാദം. വൈകിട്ട് 3 മണിക്ക് തിരുവാതിര മത്സരം. 6.30 ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ആര്‍.വി ബാബുവിന്‍റെ ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി 8 ന് നൃത്തനൃത്യങ്ങള്‍. 8.30 ന് രംഗപൂജ, പ്രസാദവിതരണം. 9 ന് രാവിലെ 7.30 ന് ഉഷപൂജ, 8 ന് 108 നാളികേരം കൊണ്ടുള്ള മഹാഗണപതിഹോമം. ഉച്ചയ്ക്ക് 12.30 ന് ഉച്ചപൂജ, പ്രസാദവിതരണം ഒരു മണിക്ക് രാത്രി പൂജ.
തുടര്‍ന്ന് നിമഞ്ജന പൂജ, ധ്വജാവരോഹണം, 3 ന് നിമഞ്ജന ഘോഷയാത്ര. ഹൊസ്ദുര്‍ഗ് ശ്രീ അമ്മനവര്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ഹൊസ്ദുര്‍ഗ് അരയാല്‍ത്തറചുറ്റി ശ്രീകൃഷ്ണക്ഷേത്രം, പുതിയവളപ്പ്, കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍റ്, ടി.ബി.റോഡ്, കുശാല്‍നഗര്‍ വഴി ഹൊസ്ദുര്‍ഗ് കടപ്പുറം സമുദ്രത്തില്‍ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യും. നിമഞ്ജന ഘോഷയാത്രയില്‍ കാഞ്ഞങ്ങാട് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൂജിച്ച ഗണപതി വിഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള ചെറു നിമജ്ജന ഘോഷയാത്രകള്‍ ഹൊസ്ദുര്‍ഗില്‍ സംഗമിച്ച് മഹാഘോഷയാത്രയായി മാറും.