കണ്ണൂര്‍: തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതില്‍ അബ്ദുള്ള -സുമിയത്ത് ദമ്പതികളുടെ മകള്‍ സൈഫ ആയിഷ(4)യാണ് മരിച്ചത്. സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പരിയാരത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൊളവല്ലൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തങ്ങള്‍ പീടിക സഹ്റ പബ്ലിക്ക് സ്കൂള്‍ എല്‍കെജി വിദ്യാര്‍ഥിനിയാണ് സൈഫ. സന്‍ഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്നാന്‍ എന്നിവരാണ് സഹോദരങ്ങള്‍.