കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ പ്രശസ്തമായ കോട്ടച്ചേരി കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം രണ്ടുദിവസങ്ങളിലായി നടന്ന പ്രതിഷ്ഠാദിന ഉത്സവം ഭക്തിയുടെ നിറവില്‍ സമാപിച്ചു. ക്ഷേത്രത്തിലെ കളിയാട്ട ഉത്സവം 11 മുതല്‍ 16 വരെ നടക്കും. പ്രതിഷ്ഠാദിന ഉത്സവത്തിന്‍റെ ഭാഗമായി സോപാനസംഗീതം, മഹാപൂജ,ദീപാരാധന, തായമ്പക, അത്താഴപൂജ, ശ്രീഭൂതബലി, ഭജന, തിടമ്പ് നടത്തം, സര്‍വൈശ്വര്യ വിളക്ക് പൂജ അന്നദാനം തുടങ്ങിയ നിരവധി ചടങ്ങുകള്‍ രണ്ട് ദിവസങ്ങളിലായി നടന്ന ഉത്സവത്തിന്‍റെ ഭാഗമായി നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ.യു.പത്മനാഭ തന്ത്രികളുടെയും ക്ഷേത്രം മേല്‍ശാന്തി കെ.സുരേഷ് ഭട്ട് എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഉത്സവത്തിന്‍റെ ഭാഗമായുള്ള കളിയാട്ട ഉത്സവം ഈ മാസം 11 മുതല്‍ 16 വരെ നടക്കും. എല്ലാദിവസവും രാവിലെ ചാമുണ്ഡി, ഉച്ചയ്ക്ക് വിഷ്ണുമൂര്‍ത്തി, വൈകുന്നേരം ഗുളികന്‍ എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തും. എല്ലാ ദിവസവും തുലാഭാരം, വിവിധ പ്രാര്‍ത്ഥനകളും ഉത്സവത്തിന്‍റെ ഭാഗമായി നടക്കും. 16ന് ഉച്ചയ്ക്ക് 30 മുതല്‍ 2 30 വരെ അന്നദാനവും ഉണ്ടാകും.
കോട്ടച്ചേരി കുന്നുമ്മല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം സമാപിച്ചു