കാഞ്ഞങ്ങാട് : വയറു വേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി ആശുപത്രിയില്‍ മരിച്ചു. മാണിക്കോത്ത് കൊളവയലിലെ അഭിയുടെ ഭാര്യ വൈഷ്ണവി (28) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് വയറുവേദന മൂലം വൈഷ്ണവിയെ മംഗലാപുരത്തെ സ്വ കാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കുടല്‍ സംബന്ധമായ ഗുരുതരരോഗമെന്ന് കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ലാബ് ടെക്നീഷ്യയായിരുന്നു. മടിക്കൈ ഏച്ചിക്കാനം കല്യാണം മൂളംപാറയില്‍ കൃഷണന്‍റെയും തങ്കമണിയുടെയും മകളാണ്. സഹോദരങ്ങള്‍: വൈശാഖ്, നീതു.
വയറു വേദനയെ തുടര്‍ന്ന് ലാബ് ടെക്നീഷ്യ മരണപ്പെട്ടു
