കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആഗസ്ത് 18 ന് മരണപ്പെട്ട 62 കാരന്‍റെ ബന്ധുക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ഷാജി എന്ന് മാത്രം പേരുള്ള വ്യക്തി ഐ സി യുവില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. രോഗിയോടൊപ്പം ബന്ധുക്കള്‍ ഉണ്ടായിരുന്നില്ല. ഷാജിയുടെ പക്കല്‍ തിരിച്ചറിയല്‍ രേഖകളും ഉണ്ടായിരുന്നില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിയുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ 04672204229 നമ്പറിലോ ജില്ലാ ആശുപത്രിയിലെ 0467 2217018 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.