പാണത്തൂര്‍: പാണത്തൂര്‍ മാപ്പിളച്ചേരിയിലെ പരേതനായ ഐത്തപ്പു നായക്കിന്‍റെ മകള്‍ യശോദ എം (55) തോട്ടില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് വൈകുന്നേരം 5 മണിയോടുകൂടി അയല്‍വാസിയാണ് യശോദയെ മാപ്പിളച്ചേരി ചെയ്മ്പര്‍കുണ്ട് ഗുളികന്‍ ദേവസ്ഥാനത്തിന് സമീപമുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവീട്ടില്‍ നിന്ന് തിരികെ വീട്ടിലേക്ക് വരുമ്പോള്‍ കാല്‍ വഴുതി തോട്ടില്‍ വീണതാകാമെന്ന് സംശയിക്കുന്നു. മാതാവ് പാര്‍വതിഭായി, മകള്‍: ഉഷ. മരുമകന്‍: ദിനേശന്‍. സഹോദരങ്ങള്‍: ദാമോധരന്‍, സുന്ദരി, പരേതനായ ഗണേശന്‍.