ഉദുമ: മകള്‍ക്കും മകളുടെ മക്കള്‍ക്കും ഒപ്പം താമസിക്കുന്ന വൃദ്ധ മാതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച മകന്‍ വധശ്രമക്കേസില്‍ അറസ്റ്റില്‍. ബാര, മുല്ലച്ചേരി, വാഴുന്നോര്‍ വളപ്പിലെ രാജീവ (40)നെയാണ് മേല്‍പ്പറമ്പ് എസ്.ഐ കെ. വേലായുധന്‍ അറസ്റ്റു ചെയ്തത്. മാതാവ് മാണി (72) നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. വിസ പുതുക്കേണ്ടുന്നതിനാല്‍ രാജീവന്‍ അടുത്തിടെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. അതിനു ശേഷം സ്വത്തിന്‍റെ പേരില്‍ പല തവണ മാതാവിനെ ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയിലും അക്രമം നടന്നതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് പോലീസ് സ്ഥലത്തെത്തി രാജീവന് താക്കീത് നല്‍കിയിരുന്നതായി പറയുന്നു. ഇതിന് പിന്നാലെ ഇന്നലെ വൈകുന്നേരം ആറിനു മാണി താമസിക്കുന്ന വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും 'ഇനി നിന്നെ ജീവിക്കാന്‍ വിടില്ല' എന്ന് ഭീഷണിപ്പെടുത്തി കത്തി വീശുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒഴിഞ്ഞു മാറിയില്ലെങ്കില്‍ മാണിക്ക് മരണം വരെ സംഭവിക്കാമായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
വൃദ്ധ മാതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്ററില്‍
