നീലേശ്വരം : മന്ദംപുറത്ത് കാവിന് കിഴക്ക്വശം വിമുക്തഭടനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കൈ ചേടിറോഡിലെ ശ്രീ നിലയത്തില്‍ ഉണ്ണിരാജനാണ് (65) മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഏറെക്കാലം കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആയും ജോലി ചെയ്തു. ഭാര്യ: എ.ഗിരിജ (നീലേശ്വരം ചിന്മയ വിദ്യാലയം). മക്കള്‍: വിഷ്ണു, ശ്രീലക്ഷ്മി (ഗസ്റ്റ് അധ്യാപിക, ഉപ്പിലിക്കൈ ജിഎച്ച്എസ്). സഹോദരങ്ങള്‍: നാരായണന്‍ (ഡ്രൈവര്‍), കമലാക്ഷി, കുഞ്ഞിക്കണ്ണന്‍, പരേതനായ കൃഷ്ണന്‍.