നീലേശ്വരം: വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച് വന്ന മദ്ധ്യവയസ്ക്കനെ വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. നീലേശ്വരം കൊട്രച്ചാലിലെ ശശി കോക്കോട്ടിനെയാണ്(63) ഇന്ന് രാവിലെയോടെ വീട്ടിനകത്ത് ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പരേതരായ മുട്ടത്ത് അമ്പുവിന്‍റെയും കോക്കോട്ട് ജാനകിയുടെയും മകനാണ്. ഭാര്യ: പരേതയായ കെ.പത്മാവതി. സഹോദരങ്ങള്‍: കെ.രവി, കെ.സുശീല, പ്രേമ.കെ, ബാലൃഷ്ണന്‍, കെ.ശൈലജ, പരേതനായ രാജന്‍.