പരപ്പ: പരപ്പയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുലിയംകുളത്തെ കുമാരന്‍റെ മകന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ രജീഷ് (33) നെയാണ് വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മരണ കാരണംവ്യക്തമല്ല. മൃതദേഹം ജില്ലാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഡെങ്കിപനി ബാധിച്ചു നേരത്തെ ചികിത്സയില്‍ കഴിഞ്ഞിരുന്നു. അവിവാഹിതനാണ്. മാതാവ്: ലക്ഷ്മി. സഹോദരങ്ങള്‍: രതീഷ്, രജിത.