പരപ്പ: പരപ്പ സ്വദേശിയായ യുവാവ് കോട്ടയം കറുകച്ചാലില്‍ സ്കൂട്ടിയില്‍ മറ്റൊരുവാഹനം ഇടിച്ച് മരണപ്പെട്ടു. പരപ്പ കള്ള് ഷാപ്പിന് പിറകുവശത്തെ ചെല്ലപ്പന് ആചാരിയുടെ ചെറുമകന് അഖില്‍ ആനന്ദാണ് (28) ഇന്നലെ വാഹനാപകടത്തില്‍ മരിച്ചത്. പരപ്പയിലെ അനന്തന്റെയും കോട്ടയം കറുകച്ചാല്‍ സ്വദേശിനി രതിയുടെയും മകനാണ്. കുറച്ചു വര്‍ഷമായി കോട്ടയത്താണ് താമസം. മരണപ്പെട്ട അഖില്‍ രണ്ടാഴ്ച മുമ്പ് പരപ്പയില്‍ വന്നിരുന്നു. ഭാര്യ: അമൃത (നഴ്സ് കുവൈത്ത്). സഹോദരി: ആതിര.
പരപ്പ സ്വദേശി കോട്ടയത്ത് വാഹനാപകടത്തില്‍ മരിച്ചു