കാഞ്ഞങ്ങാട്: മാണിക്കോത്ത് ഗ്രാന്‍റ് ഓഡിറ്റോറിയം മാനേജര്‍ നിമ്മി എന്ന നിര്‍മ്മല (34) നിര്യാതയായി. ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മിനിയാന്ന് രാവിലെയാണ് വീട്ടില്‍ വെച്ച് ഹൃദയാഘാതമുണ്ടായത്. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്. കുശാല്‍ നഗര്‍ കടിക്കാലിലാണ് താമസം. ഭര്‍ത്താവ് അഭിലാഷ്. കുഞ്ഞമ്പുവിന്‍റെയും തമ്പായിയുടെയും മകളാണ്. വിദ്യാര്‍ത്ഥിനിയായ ഒരു മകളുണ്ട്.
ഹൃദയാഘാതത്തെ തുടര്‍ന്ന് യുവതി മരിച്ചു