പരപ്പ: വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് നിര്‍മ്മിച്ച വ്യാപാരഭവന് സംസ്ഥാനപ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ടി.അനാമയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയായി. വിജയന് കോട്ടക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മര്‍ച്ചന്റ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി കെ.ജെ.സജി, ചിറ്റാരിക്കാല്‍ മേഖലാ ചെയര്മാന് തോമസ് കാനാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ബിന്ദു, കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം.രാജന്, ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ലത തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി എം.പി.സലീം സ്വാഗതവും യൂണിറ്റ് ട്രഷറര്‍ സുധീഷ് കുളത്തിങ്കാല്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരത്തില്‍ നൂറ് കണക്കിന് വ്യാപാരികള്‍ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയും നടന്നു. വൈകീട്ട് കുടുംബസംഗമവും നടക്കും. സംഗമത്തില്‍ വ്യാപാരികളുടേയും കുടുംബാംഗങ്ങളുടേയും വിവിധ കലാപരിപാടികളും അരങ്ങേറും.
പരപ്പ വ്യാപാരഭവന് ഉദ്ഘാടനം ചെയ്തു