യുവാവ് തൂങ്ങിമരിച്ചു

ഉദുമ: മാങ്ങാട്, അണിഞ്ഞയില്‍ യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കായലിങ്കാലിലെ മാധവിയുടെ മകന്‍ പി.മധുസൂദനനാണ് (47) മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മധുസൂദനനെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. മേല്‍പ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നേരത്തെ ഡ്രൈവറായിരുന്നു മധുസൂദനന്‍. വിവാഹമോചിതനാണ്. സഹോദരങ്ങള്‍: സുധാകരന്‍, ബേബി, ബിന്ദു.