വിവാഹ വാഗ്ദാനം നല്‍കി പീഡനം; പോലീസ് കേസെടുത്തു

പയ്യന്നൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പ്രലോഭിപ്പിച്ച് പറശിനിക്കടവിലും തൃശൂരിലും പയ്യന്നൂരിലെ ലോഡ്ജിലുമെത്തിച്ച് പീഡിപ്പിക്കുകയും സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത ശേഷം കൈയൊഴിയുകയും ചെയ്ത ബസ് ഡ്രൈവര്‍ക്കെതിരെ കേസ്. പഴയങ്ങാടിക്ക് സമീപത്തെ 39കാരിയുടെ പരാതിയില്‍ മാടായി വെങ്ങരയിലെ പ്രവീണിനെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി 2021 മുതല്‍ പറശിനിക്കടവിലെ ലോഡ്ജിലും തൃശൂരിലെ ലോഡ്ജിലും താമസിപ്പിച്ച് പ്രതി പീഡിപ്പിക്കുകയും പിന്നീട് പയ്യന്നൂരിലെ ലോഡ്ജില്‍ കൊണ്ടുവന്ന് താമസിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തു. ഇക്കാലയളവില്‍ യുവതിയുടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും പ്രതി തട്ടിയെടുക്കുകയും പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറുകയുമായിരുന്നു. പീഡനം നടന്നത് പയ്യന്നൂര്‍ പോലീസിന്‍റെ പരിധിയിലായതിനാലാണ് പ്രതിക്കെതിരെ പയ്യന്നൂരില്‍ പരാതി നല്‍കിയത്.