അജാനൂര്‍: മുസ്ലിംലീഗ് സ്വതന്ത്ര കര്‍ഷകസംഘം അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് നോര്‍ത്ത് ചിത്താരിയിലെ ചെമ്മണം കുണ്ടില്‍ സി.എച്ച് അബൂബക്കര്‍ ഹാജി (70) ബൈക്ക് തട്ടി മരിച്ചു. ഇന്നലെ വൈകീട്ട് നിസ്ക്കരിക്കാന്‍ പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് ബൈക്ക് തട്ടിയത്.
പൊതുരംഗത്ത് നിറസാന്നിധ്യവും മുന്‍ പ്രവാസിയുമാണ്. ചിത്താരിയിലും കാഞ്ഞങ്ങാട്ടും കെട്ടിടങ്ങളുണ്ട്. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍റിന് സമീപം പഴയ ഡിവൈന്‍ കോളേജ് കോമ്പൗണ്ടിലും കെട്ടിടങ്ങള്‍ വാടകക്ക് നല്‍കിയിട്ടുണ്ട്.
അപകടത്തെത്തുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാസര്‍കോട് എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. അബൂബക്കര്‍ ഹാജിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. പതേരനായ മാണിക്കോത്തെ പി.കുഞ്ഞഹ്മദ് ഹാജിയുടെ മകള്‍ സൗദയാണ് ഭാര്യ. മക്കള്‍:ഹനീഫ സി എച്ച്, സലീം സി.എച്ച്, ശരീഫ് സി.എച്ച്, മുനീര്‍, നിസാമുദ്ധീന്‍ ഫൈസി, മുജീബ്, ബാസിത്ത്,തസ്ലീമ. മരുമക്കള്‍ : ഷെഫീക്ക് കോട്ടപ്പുറം, ഫര്‍സാന, റിസ്വാന, തസ്ലീന, ഷബ്ന, തന്സി, ഷഹാന.