ബിരിക്കുളം: ഇന്നലെയുണ്ടായ ശക്തമായ തുലാ വര്‍ഷത്തിലും കാറ്റിലും കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ പല സ്ഥലത്തും വ്യാപകമായി കൃഷി നാശം. മലയോര മേഖലയില്‍ കോളംകുളം ഭാഗത്തു ഉണ്ടായ കാറ്റില്‍ വാഴയും, മരച്ചീനിയും, മരങ്ങളുമടക്കം കടപ്പുഴകി വീണാണ് നാശം സംഭവിച്ചത്. കോളംകുളത്തെ നെല്ലിയാനിക്കല്‍ സിബി, വി കെ ഹരീഷ് തുടങ്ങിയവരുടെ നൂറോളം കപ്പ ശക്തമായ കാറ്റില്‍ കാടപുഴകി വിണു. മൂപ്പ് എത്താത്ത വാഴകളും നശിച്ചു. ഒന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായ അവസ്ഥയിലാണ് കര്‍ഷകര്‍. കാട്ടുപന്നിയുടെ അക്രമണത്തിന് പുറമെ ആണ് കാലാവസ്ഥയും ചതിച്ചത്.
മഴയില്‍ കൃഷി നാശം
You may also like