നീലേശ്വരം: ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാരനും പുതുക്കൈ സ്വദേശിയുമായ സി വി ഗോപിനാഥനെ (63) വീടിന്‍റെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പാര്‍ട് ടൈം സ്വീപ്പര്‍ ആയിരുന്നു. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.ഭാര്യ: ഉഷ, മകന്‍: അര്‍ജുന്‍. സഹോദരന്‍: ബാലന്‍.
റിട്ട.പഞ്ചായത്ത് ജീവനക്കാരന്‍ തൂങ്ങി മരിച്ചു
You may also like