തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്‍റിനെ ദേശീയ നേതൃത്വം അടുത്തദിവസം തന്നെ പ്രഖ്യാപിക്കുമെന്ന് സൂചന. പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവില്‍ നിന്ന് നാളെ പത്രിക സ്വീകരിച്ചേക്കും. അദ്ധ്യക്ഷ പദവയിലേക്കുള്ള മത്സരം ഒഴിവാക്കാനാണ് ദേശീയ നേതൃത്വം പരമാവധി ശ്രമിക്കുന്നത്. അതുകൊണ്ട് ഒരാളില്‍ നിന്ന് മാത്രമേ പത്രിക സ്വീകരിക്കുകയുള്ളൂ എന്നാണ് സൂചന. അദ്ധ്യക്ഷ സ്ഥാനത്തേക്ക് സാദ്ധ്യതയുള്ള ഒട്ടേറെ നേതാക്കളുടെ പേര് ചര്‍ച്ചയാകുന്നുണ്ട്. അതുകൊണ്ട് അഭ്യൂഹങ്ങള്‍ക്ക് ഒരു കുറവുമില്ല.
നിലവിലുള്ള പ്രസിഡന്‍റ് കെ സുരേന്ദ്രന് വീണ്ടും സാദ്ധ്യത കല്‍പ്പിക്കുന്ന നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിലെ മറ്റ് നേതാക്കളുടെ പേരും പരിഗണനയിലുണ്ട്. നാളെ രാവിലെ കോര്‍ കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരും. എന്നാല്‍ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്തം ദേശീയ നേതൃത്വത്തിനായതിനാല്‍ കേരള നേതാക്കള്‍ക്കും കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടില്ല.
ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി കെ.സുരേന്ദ്രന്‍ 2020 ഫെബ്രുവരിയിലാണ് ചുമതലയേറ്റത്. തൃശൂരില്‍ സുരേഷ് ഗോപിയുടെ ജയം, ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം ഉയര്‍ന്നത്, തദ്ദേശ സ്ഥാപന നിയമസഭ തിരഞ്ഞെടുപ്പ് അടുത്തത് എന്നിവ സുരേന്ദ്രന് അനുകൂലമാണെന്ന് ചില നേതാക്കള്‍ വിശ്വസിക്കുന്നു. സുരേന്ദ്രന് ആര്‍എസ്എസ് പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഈ നേതാക്കള്‍ അവകാശപ്പെടുന്നു. എന്നാല്‍ ആദ്യടേം കഴിഞ്ഞത് കൊണ്ട് സുരേന്ദ്രനെ വീണ്ടും പരിഗണിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
നിലവില്‍ ജനറല്‍ സെക്രട്ടറിയായ എം.ടി രമേശിന് അനുകൂല സാഹചര്യമുണ്ട്. പി.കെ കൃഷ്ണദാസ് പക്ഷം നേതാക്കളാണ് എം.ടി രമേശിന് അനുകൂലമെന്ന് അവകാശപ്പെടുന്നത്. ഇനി വനിതാ പ്രസിഡന്‍റ് മതിയെന്ന് കേന്ദ്രഘടകം തീരുമാനിച്ചാല്‍ ഇപ്പോള്‍ വൈസ് പ്രസിഡന്‍റായ ശോഭാ സുരേന്ദ്രനെ പരിഗണിച്ചേക്കും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് സാദ്ധ്യത പട്ടികയിലെ മറ്റൊരു നേതാവ്. രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം സ്വന്തമായി വസതിയും വാങ്ങിയിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയായ വി.മുരളീധരനും പരിഗണിക്കപ്പെടുന്ന നേതാക്കളില്‍ ഒരാളാണ്.