കാഞ്ഞങ്ങാട്: കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് ചന്ദ്രിക കാഞ്ഞങ്ങാട് റിപ്പോര്‍ട്ടര്‍ ഫസലുറഹ്മാന്. മുസ്ലിം നവോത്ഥാനവും മാധ്യമങ്ങളും എന്ന വിഷയത്തിലാണ് ഫെലോഷിപ്പ്. കാലിക്കറ്റ് പ്രസ് ക്ലബ്ബ് ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടിയ ഫസലുറഹ്മാന്‍ കഴിഞ്ഞ പത്തൊമ്പത് വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. തൃക്കരിപ്പൂരിലെ പരേതനായ എന്‍.അബ്ദുള്‍മജീദ് മാസ്റ്റര്‍-കെ.പിഅസ്മാബി ദമ്പതികളുടെ മകനാണ്. ഭാര്യ: ഏ.കെ.നുസ്രത്ത്, മകന്‍: ജാസിം ഫസല്‍. പതിനായിരം രൂപയാണ് ഫെലോഷിപ്പ്. കാഞ്ഞങ്ങാട് പ്രസ്ഫോറം ട്രഷററാണ്.
ഫസലുറഹ്മാന് ഫെലോഷിപ്പ്
