യുവാവ് കാറിടിച്ച് മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരത്ത് ദേശീയ പാതയില്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചു. ബങ്കര, മഞ്ചേശ്വരം, വാമഞ്ചൂര്‍, കജെയിലെ പരേതനായ മൂസക്കുഞ്ഞിയുടെ മകന്‍ മുഹമ്മദ് സാദിഖാണ്(40) മരിച്ചത്. ഇന്നലെ രാത്രി ഹൊസബെട്ടുവിലാണ് അപകടം. ഉടന്‍ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: മറിയമ്മ. സഹോദരങ്ങള്‍: അബ്ദുള്ള, ഖാദര്‍, താഹിറ, ഔവ്വഞ്ഞി, ഖദീജ, ഹാജിറ.