കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ പറന്നു പോയി. എട്ടാംക്ലാസിന് മുകളിലുള്ള റൂഫിംഗ് ഷീറ്റാണ് കാറ്റില്‍ പറന്നു പോയത്. മേല്‍ക്കൂരയുടെ ഷീറ്റ് ഉള്‍പ്പെടെയുള്ള ഭാഗം തെങ്ങിന്‍റെ മുകളില്‍ കുടുങ്ങിക്കിടന്നു. ഷീറ്റുകള്‍ തൊട്ടടുത്ത പറമ്പിലാണ് വീണത്. അപകടകരമായ രീതിയില്‍ മേല്‍ക്കൂരയുടെ ഭാഗങ്ങള്‍ കുടുങ്ങി നില്‍ക്കുന്നതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി. ഇന്നലെ രാത്രി എട്ട് മണിക്കാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വ്യാപകമായ നാശം സംഭവിച്ചതിനാല്‍ ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി.
കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന്‍റെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ തകര്‍ന്നു