എം.വി.അനില്‍കുമാര്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി

കാഞ്ഞങ്ങാട്: സംസ്ഥാനത്തെ ഏതാനും ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിക്കൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. എം.വി.അനില്‍കുമാറാണ് പുതിയ കാഞ്ഞങ്ങാട് ഡിവൈഎസ്പി. കാഞ്ഞങ്ങാട് പുതുക്കൈ സ്വദേശിയാണ്. നിലമ്പൂര്‍ ഡിവൈഎസ്പി വി.കെ.വിശ്വംഭരന്‍നായരെ ബേക്കല്‍ ഡിവൈഎസ്പിയായി നിയമിച്ചു. പാലക്കാട് ഡിസിആര്‍ബി ഡിവൈഎസ്പി പി.കെ.മണിയാണ് പുതിയ പയ്യന്നൂര്‍ ഡിവൈഎസ്പി. കണ്ണൂര്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എ.വി.ജോണിനെ പേരാവൂര്‍ ഡിവൈഎസ്പിയായും കോഴിക്കോട് നോര്‍ത്ത് സിഐ പി.കെ.ധനഞ്ജയബാബുവിനെ ഇരിട്ടി ഡിവൈഎസ്പിയായും കോഴിക്കോട് കണ്‍ട്രോള്‍ റൂം ഡിവൈഎസ്പി ടി.പി.സുമേഷിനെ തളിപ്പറമ്പ് ഡിവൈഎസ്പിയായും മാറ്റി നിയമിച്ചു. സി.കെ.സുനില്‍കുമാറാണ് പുതിയ കൂത്തുപറമ്പ് ഡിവൈഎസ്പി.