വ്യാജ സ്വര്‍ണ്ണവളകള്‍ പണയം വെച്ച് 12,68000 രൂപ തട്ടിയെടുത്തു

പയ്യന്നൂര്‍: കേരള ഗ്രാമീണ്‍ ബാങ്കിന്‍റെ മാട്ടൂല്‍ശാഖയില്‍ വ്യാജ സ്വര്‍ണ്ണവളകള്‍ പണയം വെച്ച് 12,68000 രൂപ തട്ടിയെടുത്തതായി കേസ്. ചെറുകുന്ന് മടക്കര കുപ്പുരയില്‍ ഹൗസില്‍ ജാഫര്‍ സാദിഖിനെതിരെയാണ് ബാങ്ക് മാനേജര്‍ പഴയങ്ങാടിയിലെ നിഷ ബി നമ്പ്യാരുടെ പരാതിയില്‍ പോലീസ് കേസെടുത്തത്. മാര്‍ച്ച് 23 നും മെയ് 16 നും ഇടയിലുള്ള ദിവസങ്ങളില്‍ നാല് തവണകളിലായാണ് സാദിഖ് ബാങ്കില്‍ 16 വളകള്‍ പണയപ്പെടുത്തി ഇത്രയും പണം തട്ടിയെടുത്തത്. കഴിഞ്ഞദിവസം സംശയം തോന്നിയതിന്‍റെ അടിസ്ഥാനത്തില്‍ വിശദമായി പരിശോധിച്ചപ്പോഴാണ് പണം വെച്ച വളകള്‍ വ്യാജ സ്വര്‍ണ്ണമാണെന്ന് കണ്ടെത്തിയത്.