ചെറുപുഴ: ചെറുപുഴയില്‍ കാര്‍ കത്തി നശിച്ചു. കെഎസ്ഇബി ഓഫീസിന് സമീപം മലയോര ഹൈവേയിലാണ് സംഭവം. പാക്കത്തിക്കാട് സ്വദേശികളായ പഴേപറമ്പില്‍ ജോസഫും ഭാര്യ ആനിയും സഞ്ചരിച്ച കാറാണ് കത്തിയത്. ഒച്ച കേട്ട് കാര്‍ പെട്ടന്ന് നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. നാട്ടുകാരും പെരിങ്ങോത്ത് നിന്നും എത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീയണച്ചത.് ചെറുപുഴ ഫോലീസും സ്ഥലത്തെത്തിയിരുന്നു.
കാര്‍ കത്തി നശിച്ചു