കെ.കരുണാകരനെ അനുസ്മരിച്ചു

നീലേശ്വരം: മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ 15-ാം ചരമവാര്‍ഷീക ദിനം നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസില്‍ അനുസ്മരണ യോഗവും, പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് എറുവാട്ട് മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് മഡിയന്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ദലിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് പി. രാമചന്ദ്രന്‍, നേതാക്കളായ എം. രാധാകൃഷ്ണന്‍ നായര്‍, നഗരസഭാ കൗണ്‍സിലര്‍ ഇ.ഷജീര്‍, തെക്കുമ്പാടന്‍ ബാലകൃഷ്ണന്‍, ബാബു മൂത്തല, പ്രകാശന്‍ കൊട്ര, കെ.കുഞ്ഞികൃഷ്ണന്‍, കെ.ഭാസ്ക്കരന്‍, ഉണ്ണി വേങ്ങര, എ.വി.പത്മനാഭന്‍, കെ.എം.രവീന്ദ്രന്‍, കമലാക്ഷന്‍ നായര്‍ തേര്‍വയല്‍, വിനു വട്ടപ്പൊയില്‍ എന്നിവര്‍ സംസാരിച്ചു.