കാസര്‍കോട്: കാണാതായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന്, ചീരുംബാ റോഡിലെ പരേതനായ കുമാരന്‍റെ മകന്‍ രതീഷി(39)നെയാണ് ഇന്ന് രാവിലെ ഹാര്‍ബറിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഇന്‍റീരിയര്‍ ഡക്കറേഷന്‍ ജോലി ചെയ്തു വരികയായിരുന്ന രതീഷിനെ ഇന്നലെ ഉച്ചമുതലാണ് കാണാതായത്. ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചു വരുന്നതിനിടയിലാണ് ഇന്ന് രാവിലെ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമല്ല. കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവ്: സുഗന്ധി. ഭാര്യ: അഞ്ജു. ഏകമകന്‍: ആരവ്. സഹോദരങ്ങള്‍: രാജേഷ്, രമേശ്, രാകേഷ്, സിന്ധു, ബിന്ദു, പരേതനായ ദിനേശ്.
കാണാതായ യുവാവ് തൂങ്ങിമരിച്ചനിലയില്‍